Thursday, 27 February 2020

എര്‍മാളത്ത് അജ്മീര്‍ ആണ്ട് നേര്‍ച്ച: വെള്ളിയാഴ്ച പതാക ഉയരും പഞ്ചിക്കല്‍ തങ്ങള്‍ ഉദ്ഘടനം ചെയ്യും

എര്‍മാളം: കേരള മുസ്ലിം ജാമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എര്‍മാളം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷത്തില്‍ നടത്തി വരുന്ന ചരിത്ര പ്രസിദ്ധമായ അജ്മീര്‍ ആണ്ട് നേര്‍ച്ചയ്ക്ക് നാളെ തുടക്കമാവും. 

മഖാം സിയാറത്ത്, പതാക ഉയര്‍ത്തല്‍,ഉദ്ഘടന സംഗമം, പ്രഭാഷണ പരമ്പര,മഹ്ളറത്തുല്‍ ബദ്രിയ,മിഹ്രാജ്  പ്രഭാഷണം, കര്‍ഷക സംഗമം,ദിക്ര്‍ ദുആ മജ്‌ലിസ്, ലങ്കര്‍ വിതരണം, സമാപന സമ്മേളനം,അജ്മീര്‍ മൗലീദ്,അന്നദാനം തുടങ്ങിയ വിവിധ സെഷനുകളില്‍ പരിപാടികള്‍ നടക്കും.
നാളെ താജുല്‍ ഉലമ,നൂറുല്‍ ഉലമ, ആലമ്പാടി ഉസ്താദ്  മഖാം സിയാറത് നടക്കും. വെള്ളിയാഴ്ച   ജുമാ നിസ്‌കരത്തിന് ശേഷം പതാക ഉയരും. സ്വാഗത സംഘ ചെയര്‍മാന്‍ ബി എം അബ്ദുല്ല കുഞ്ഞി ഹാജി പതാക ഉയര്‍ത്തും. ശനിയാഴ്ച വൈകുനേരം 7 മണിക്ക് ഉദ്ഘടന സമ്മേളനം നടക്കും. സയ്യിദ് യൂ പി എസ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തും, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അദ്യക്ഷത വഹിക്കും. എസ് വൈ എസ്  പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘടനം ചെയ്യും. 

മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇബ്രാഹിം സഖാഫി താത്തൂര്‍, ഡോ ഫാറൂഖ് നഈമി അല്‍ ബുഖാരി  കൊല്ലം, നൗഫല്‍  സഖാഫി കളസ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. മാര്‍ച്ച് 4 ന് ഉച്ചക്ക് 2 മണിക്ക് അജ്മീര്‍ മൗലീദും തുടര്‍ന്ന് ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കി സമാപിക്കും


SHARE THIS

Author:

0 التعليقات: