Wednesday, 26 February 2020

വിദ്യാര്‍ത്ഥികളാണ് നാടിന്റെ ഭാവിയെ നിര്‍മിക്കുന്നത് - കാന്തപുരം

കോഴിക്കോട്: സമൂഹത്തിനും സമുദായത്തിനും ഗുണകരമായ സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തരായ സമൂഹമായി വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്നുവരണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ നടന്ന മഴവില്‍ ക്ലബ്ബ് നന്മവീട് പദ്ധതികളുടെ സംസ്ഥാന തല പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാര്‍ത്ഥിത്വത്തെ ശരിയായ വഴിയില്‍ പ്രയോഗിക്കുകയും ശാസ്ത്ര സാങ്കേതിക രംഗത്ത് മുന്നേറുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ് കാലഘട്ടത്തിന്റെ ആവശ്യം. മാനവിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ധാര്‍മ്മിക ബോധമുള്ള തലമുറയായി വിദ്യാര്‍ത്ഥികള്‍ മാറണം. നാടിന്റെ ഭാവിയെ നിര്‍ണ്ണയിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അതിന് പ്രാപ്തമാക്കാന്‍ മഴവില്‍ ക്ലബ്ബിലൂടെ എസ്.എസ്.എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.


SHARE THIS

Author:

0 التعليقات: