Tuesday, 25 February 2020

വിദ്യാര്‍ഥി കൂട്ടായ്മയുടെ കരുത്തു തെളിയിക്കാന്‍ കാമ്പസുകളില്‍ ജനാധിപത്യ പ്രതിരോധത്തിന്റെ പുതിയ പോര്‍മുഖം; ആസാദി കാമ്പസുകള്‍ക്ക് ബുധനാഴ്ച തുടക്കം.

കാസര്‍കോട്: ജനാധിപത്യ പ്രക്ഷോഭം പുതിയ തലങ്ങളിലേക്ക്. യൂണിവേഴ്‌സിറ്റികള്‍ കേന്ദ്രീകരിച്ച് സമര പോരാട്ടങ്ങളുടെ ജനകീയ പാഠശാലകളായി ആസാദി കാമ്പസുകള്‍ വരുന്നു. കാസര്‍കോഡ്  കേന്ദ്ര സര്‍വ്വകലാശാലയിലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലും ബുധനാഴ്ച യാരംഭിക്കുന്ന ആസാദി കാമ്പസുകളോടെ കേരളത്തിലെ ഏറ്റവും വിപുലമായ വിദ്യാര്‍ഥി സമര മുന്നേറ്റത്തിന്  തുടക്കമാവും. മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും ആസാദി കാമ്പസിനൊപ്പം ചേരുമെന്നാണ്  സംഘാടകര്‍ പറയുന്നത്. കാലിക്കറ്റില്‍ ആദ്യദിനം ഡോ.ഹുസൈന്‍ രണ്ടത്താണി, ഡോ.പി ശിവദാസന്‍, കെ.എം സച്ചിന്‍ ദേവ്, എം മുഹമ്മദ് സ്വാദിഖ് പ്രസംഗിക്കും.  തുടര്‍ ദിവസങ്ങളില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി, മലയാളം സര്‍വ്വകലാശാല, വയനാട് കേരള വെറ്റിനറി യൂണിവേഴ്‌സിറ്റി, സംസ്‌കൃത സര്‍വ്വകലാശാല, എം ജി യൂനിവേഴ്‌സിറ്റി, കേരള സര്‍വ്വകലാശാല പരിസരങ്ങളിലും വരും ദിവസങ്ങളില്‍ ആസാദി കാമ്പസുകള്‍ക്ക് തുടക്കമാവും.


SHARE THIS

Author:

0 التعليقات: