Wednesday, 26 February 2020

ജനാധിപത്യത്തെ കുരുതി കൊടുക്കുന്നവര്‍ക്കെതിരെ താക്കീതായി ആസാദി ക്യാമ്പസുകള്‍ ആരംഭിച്ചു

കോഴിക്കോട്: രാക്ഷസീയ രൂപം പൂണ്ട ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യ പോരാട്ടത്തിന്റെ പുതിയ മാതൃകകള്‍ തീര്‍ത്ത് ആസാദി ക്യാമ്പസുകള്‍ ആരംഭിച്ചു. യൂനിവേഴ്‌സിറ്റികള്‍ കേന്ദ്രീകരിച്ച് ജനകീയ പാഠശാലകളായാണ് ആസാദി ക്യാമ്പസുകള്‍ ആരംഭിച്ചിട്ടുള്ളത്.

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലുമാണ് ആസാദി കാമ്പസുകള്‍ ആരംഭിച്ചത്. വരും ദിവസങ്ങളില്‍ മറ്റു യൂണിവേഴ്‌സിറ്റികള്‍ കേന്ദ്രീകരിച്ചും ജനാധിപത്യ പാഠശാലകള്‍ തുറക്കും.

കാസര്‍കോട് കേന്ദ്ര സര്‍വകലാശാല പരിസരത്തെ ജനാധിപത്യ പാഠശാല സി.യു.കെ അസി. പ്രൊഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ ഉത്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്തെ ജനാധിപത്യ പാഠശാല ആദ്യ ദിനം ഡോ. ഹുസൈന്‍ രണ്ടത്താണി ഉത്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സി. കെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു. എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.

പൗരത്വ നിയമ ഭേദഗതിയും, ഭരണഘടനയും എന്ന വിഷയത്തില്‍ ഐ.പി.ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ് സംസാരിച്ചു. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി മുഹമ്മദ് അശ്ഹര്‍, സംസ്ഥാന സെക്രട്ടറി ഡോ. ശമീറലി, എം.കെ മുഹമ്മദ് സഫ്വാന്‍, എം ജുബൈര്‍, ഇബ്രാഹീം മുണ്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സമരപ്പാട്ട്, കവിത തുടങ്ങി വിവിധ സമരാവിഷ്‌കാരങ്ങളും നടന്നു. മതേതരത്വ ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണി നിരത്തി കേരളത്തിലെ വിപുലമായ വിദ്യാര്‍ത്ഥി മുന്നേറ്റമായി ആസാദി കാമ്പസുകള്‍ വരും ദിവസങ്ങളില്‍ മാറും. പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശങ്ങള്‍ പോലും ഹനിച്ച് ആസൂത്രിതമായ അക്രമങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ഫാസിസ്റ്റ് ശ്രമത്തിനെതിരെയുള്ള ശക്തമായ താക്കീതാകും ആസാദി കാമ്പസുകള്‍.


SHARE THIS

Author:

0 التعليقات: