Friday, 14 February 2020

ബെളിഞ്ചയില്‍ പറവകള്‍ക്ക് തണ്ണീര്‍കുടം പരിപാടി സംഘടിപ്പിച്ചു.

ബദിയഡുക്ക: ബെളിഞ്ചം ഗ്രാമതരംഗം വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തില്‍ പറവകള്‍ക്കൊരു തണ്ണീര്‍ കുടം പരിപാടി സംഘടിപ്പിച്ചു.

വായനശാല പ്രസിഡന്റ് റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു. കുംബഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹ്‌റ പറവകള്‍ക്കൊരു തണ്ണീര്‍ കുടം പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയ സെക്രട്ടറി ബി.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പരായ ബി.ടി.അബ്ദുല്ലക്കുഞ്ഞി. എസ്.മുഹമ്മദ് പൊസോളിഗ, അബ്ദുല്ല അലാബി, ബി.പി.ഇബ്‌റാഹിം പള്ളം, ഖലീല്‍ ദാരിമി ബെളിഞ്ചം, അബ്ദുള്‍ റഹ്മാന്‍ നാരംപാടി, ബഷീര്‍ നിറമൂല, ലത്തീഫ് നാരം പാടി, ഹസ്സന്‍ ദര്‍ലാസ്, ഗേളികട്ടെ അബദുല്ല, ബാബു കജെ, അസിസ് കരോടി, ആനന്ദന്‍, ഇബ്‌റഹിം ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. 


SHARE THIS

Author:

0 التعليقات: