Monday, 10 February 2020

പൗരത്വ നിയമത്തെ വിമര്‍ശിച്ച് ഗോവ ആര്‍ച്ച് ബിഷപ്പ്‌

പനാജി: വിവാദ പൗരത്വ ഭേദഗതി നിയമം (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) എന്നിവ അടിയന്തരമായി റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ് നേരി ഫെരാവോ. 

'അടിയന്തരമായി നിരുപാധികം പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക. എന്‍.ആര്‍.സിയും എന്‍.പി.ആറും നടപ്പാക്കാനുള്ള നടപടികള്‍ റദ്ദാക്കുക. മതത്തെ അടിസ്ഥാനപ്പെടു ത്തിയുള്ളതാണ് സി.എ.എ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് വലിയ ആശങ്കയും വേദനയും ഉണ്ടാക്കുന്നതാണ് എന്‍.ആര്‍.സിയും എന്‍.പി.ആറും'- അദ്ദേഹം പറഞ്ഞു. 

പനാജിയില്‍ നടക്കുന്ന പരിപാടിയിലേക്ക് ആര്‍.എസ്.എസ് ക്ഷണിച്ചതിനു പിന്നാലെയാണ് സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയെ എതിര്‍ത്ത് അദ്ദേഹം പത്രക്കുറിപ്പ് ഇറക്കിയത്. ദലിത്, ആദിവാസി, കുടിയേറ്റ തൊഴിലാളികള്‍, നാടോടികള്‍ തുടങ്ങിയവരേയും കഴിഞ്ഞ 70 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ താമസിക്കുകയും വോട്ടവകാശമുള്ളതുമായ പൗരന്മാരെയും രാജ്യത്തുനിന്നു പുറത്താക്കുന്നതിന് എന്‍.ആര്‍.സിയും എന്‍.പി.ആറും വഴിയൊരുക്കും. പെട്ടന്നൊരു ദിവസം രാജ്യമില്ലാത്തവരാകുകയും തടങ്കല്‍ പാളയങ്ങളില്‍ തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥ ഒരാള്‍ക്കുമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.


SHARE THIS

Author:

0 التعليقات: