Tuesday, 11 February 2020

ബദിയടുക്കയിലെ കവര്‍ച്ച: വിരലടയാളങ്ങള്‍ ലഭിച്ചു

ബദിയടുക്ക: ബദിയടുക്കയില്‍ ഫാന്‍സി കടയുടമയുടെ വീട് കവര്‍ച്ചയില്‍ വിരലടയാളങ്ങള്‍ ലഭിച്ചു. 30 പവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. 80 പവന്‍ സ്വര്ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവര്‍ച്ച ചെയ്തെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ 50 പവന്‍ കണ്ടെത്തി.

ബദിയടുക്ക ടൗണില്‍ ഫാന്‍സി കാട നടത്തുന്ന ശ്രീനിവാസന്‍ റാവുവിന്റെ പൂട്ടിയിട്ടിരുന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്. കൊല്‍ക്കട്ടയിലായിരുന്ന ശ്രീനിവാസന്‍ റാവുവും കുടുംബവും ഞായറാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തി. വീട്ടിനകത്തുണ്ടായിരുന്ന അഞ്ചു അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. 

80 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയുമാണ് അലമാരയില്‍ സൂക്ഷിച്ചിരുന്നതെന്നും ഇതെല്ലാം നഷ്ടമായിട്ടുണ്ടെന്നും ശ്രീനിവാസ റാവു മൊഴിനല്കിയിട്ടുണ്ടെങ്കിലും 50 പവന്‍ കവര്‍ച്ചക്കാരന്റെ കണ്ണില്‍ പെടാത്തതിനാല്‍ തിരിച്ചു കിട്ടിയതായി അന്വേഷണ സംഘം അറിയിച്ചു. 30000 രൂപ വിലവരുന്ന ക്യാമറയും 30 പവനും നഷ്ടപ്പെട്ടതായി വ്യക്തമായി.

വിരാടലയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. 29 വിരലടയാളങ്ങള്‍ വീട്ടിനകത്തു നിന്ന് ലഭിച്ചു. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്.


SHARE THIS

Author:

0 التعليقات: