Saturday, 29 February 2020

ഡല്‍ഹി കലാപകാരികളെ വിമര്‍ശിച്ച് പോസ്റ്റര്‍; എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

മലമ്പുഴ: ഡല്‍ഹി കലാപകാരികളെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പ്രകോപനപരമായ ഉള്ളടക്കമുള്ള പോസ്റ്റര്‍ പതിച്ചെന്ന് കാട്ടി 153-ാം വകുപ്പ് ചുമത്തിയാണ് മലമ്പുഴ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.

മലമ്പുഴ ഐ.ടി.ഐയിലെ എസ്.എഫ്.ഐ പ്രസിഡന്റ് ജിതിന്‍, സെക്രട്ടറി സുജിത് കൃഷ്ണ എന്നിവര്‍ക്കെതിരായാണ് കേസ്. കേസെടുത്തതുമായി ബന്ധപ്പെട്ട കാര്യം പരിശോധിച്ചു വരികയാണെന്നും കലാപകാരികള്‍ അഴിഞ്ഞാടുന്ന ഇന്ത്യയല്ല ഞങ്ങളുടെ ഇന്ത്യ എന്നാണ് എസ്.എഫ്.ഐ ഉദ്ദേശിച്ചതെന്നും ജില്ല സെക്രട്ടറി ദിനനാഥ് പറഞ്ഞു.


SHARE THIS

Author:

0 التعليقات: