Friday, 14 February 2020

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ കുറ്റക്കാരന്‍; ശിക്ഷ ശനിയാഴ്ച വിധിക്കും

കാസര്‍കോട് : മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍  അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. നീര്‍ച്ചാല്‍ മേലടുക്ക ബാലമുരളി(32)ക്കെതിരെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി(1)യുടെ വിധി. ശിക്ഷ ശനിയാഴ്ച വിധിക്കും. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരനോടു വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്.

തുടര്‍ന്നു രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും കാസര്‍കോട് പൊലീസ് അധ്യാപകനെതിരെ കേസ് എടുക്കുകയുമായിരുന്നു. സിഐമാരായ സി.പി.ശുഭ, ടി.പി.ജേക്കബ് എന്നിവരാണ് കേസ് അന്വേഷിച്ചത്. 

 2012-13 അധ്യയനവര്‍ഷത്തിലാണ് സംഭവം. കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.ഐ. ടി.പി.സുധയാണ് അന്വേഷണം നടത്തിയത്. എസ്.ഐ. ടി.പി.ജേക്കബാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 26 സാക്ഷികളെ വിസ്തരിച്ച കോടതി 32 രേഖകള്‍ പരിശോധിച്ചു.



SHARE THIS

Author:

0 التعليقات: