Tuesday, 11 February 2020

ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസിന് തുടക്കമായി

ചള്ളങ്കയം:  തലമുഗര്‍ ഹിദായത്ത് നഗറില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി (ഖ.സി) യുടെ നാമധേയത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള ഉറൂസിന് കൂറത്ത് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ തുടക്കമായി. 

ജമാഅത്ത് പ്രസിഡണ്ട് ജി.അബ്ദുല്‍ഖാദര്‍ ഹാജി പതാക ഉയര്‍ത്തി,മഖാം സിയാറത്തിന് ചള്ളങ്കയം ഖത്വീബ് അന്‍സാര്‍ സഅദി നേതൃത്വം നല്‍കി. മുഹിമ്മാത്തിലേക്ക് നടത്തിയ വിളമ്പര റാലിയില്‍ പണ്ഡിതന്മാരടക്കം നിരവധിപേര്‍ സംബന്ധിച്ചു.

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് ഉപ്പള ദാറുന്നജാത്ത് മുദര്‍രിസ് എ.ബി.മുഹ്യദ്ദീന്‍ സഅദി ചേരൂര്‍ നേതൃത്വം നല്‍കി. രാത്രി മതപ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് ഖാളി പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. കുമ്പോല്‍ സയ്യിദ് മുക്താര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.


ഔലിയാക്കളും കറാമത്തുകളും എന്ന വിഷയത്തില്‍ അഷ്‌റഫ് ജൗഹരി എരുമാട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുക്താര്‍ തങ്ങള്‍ പ്രസംഗിച്ചു.എ.ബി മുഹ്യദ്ദീന്‍ സഅദി, അന്‍സാര്‍ സഅദി ആശംസകള്‍ നേര്‍ന്നു,ജമാഅത്ത് സെക്രട്ടറി ടി.എ. മുഹമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

മറ്റുള്ള രാത്രികളില്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അബ്ദുല്‍ഹമീദ് ഫൈസി കില്ലൂര്‍, സയ്യിദ് അബ്ദുറഹാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, ഷമീര്‍ ദാരിമി കൊല്ലം, ഇബ്രാഹിം സഖാഫി താത്തൂര്‍, വിവിധവിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ഇന്ന് രാത്രി താജുശ്ശരീഅ:ആലിക്കുഞ്ഞി ഉസ്താദ് ഷിറിയ അബ്ദുലത്വീഫ് സഅദി കാന്തപുരം പ്രഭാഷണം നടത്തും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സയ്യിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി മുഹിമ്മാത്ത്,അബൂബക്കര്‍ സിദ്ദീഖ് സഅദി വിളയില്‍,നൗഫല്‍ സഖാഫി കളസ,ഉമ്മര്‍ ഹുദവി പൂളപ്പാടം പ്രഭാഷണം നടത്തും. സമാപന ദിവസം മഖാം മൗലിദിന് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. 

സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍,സയ്യിദ് വി.പി.എ.തങ്ങള്‍ മമ്പുറം,സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടി,ഇബ്രാഹിം സഖാഫി കര്‍ണൂര്‍ സംബന്ധിക്കും. രാത്രി പ്രഭാഷണത്തിന് ശേഷം അന്നദാനത്തോടെ ഉറൂസ് സമാപിക്കും.


SHARE THIS

Author:

0 التعليقات: