Saturday, 15 February 2020

ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസ് ഇന്ന് സമാപിക്കും

ചള്ളങ്കയം: ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസ് ഇന്ന് രാത്രി സമാപിക്കും. ഇന്ന് വൈകിട്ട് അസര്‍ നിസ്‌കാരത്തിന് ശേഷം മഖാം മസ്ജിദില്‍ വെച്ച് നടക്കുന്ന മൗലിദ് പാരായണത്തിന് ചള്ളങ്കയം ജമാഅത്ത് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. 

തുടര്‍ന്ന് ഖത്തമുല്‍ ഖുര്‍ആന്‍, അനുസ്മരണം, ബുര്‍ദ മജിലിസ്,ആദരിക്കല്‍ ചടങ്ങ് എന്നിവ നടക്കും. സമാപന സമ്മേളനം സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി മള്ഹര്‍ ഉദ്ഘാടനം ചെയ്യും അമ്പേരി അബ്ദുറഹീം സഖാഫി സ്വാഗതം ആശംസിക്കും. 

ചള്ളങ്കയം ഖത്വീബ് അന്‍സാര്‍ സഅദി അദ്ധ്യക്ഷത വഹിക്കും സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടി പ്രസംഗിക്കും.ഇബ്രാഹിം സഖാഫി കര്‍ണൂര്‍ ഉല്‍ബോധനപ്രസംഗം നടത്തും തുടര്‍ന്ന് നടക്കുന്ന കൂട്ടപ്രാര്‍ത്ഥനയ്ക് ശേഷം അന്നദാനവിതരണത്തോടെ പത്ത് ദിവസമായി നടന്ന് വരുന്ന ഉറൂസിന് സമാപനം കുറിക്കും.


SHARE THIS

Author:

0 التعليقات: