Tuesday, 11 February 2020

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം: വര്‍ഗീയ വിഭജനത്തിന് രാജ്യ തലസ്ഥാനത്തേറ്റ തിരിച്ചടി

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ മിന്നും വിജയം ജനാധിപത്യത്തിന് ശുഭ സൂചനയാണ് നല്‍കുന്നത്. പ്രക്ഷോഭകാരികളുടെ വസ്ത്രം നോക്കി രാജ്യ ശത്രുക്കളെ തിരിച്ചറിയാനാകും എന്ന ബിജെപി നിലപാടിനോട്, ജനാധിപത്യ രീതിയില്‍ പ്രതികരിക്കുകയാണ് ഡല്‍ഹി. സി എ എ വിഷയത്തില്‍ അനുകൂലിക്കുന്നവരുടെ ശതമാനം വ്യക്തമാക്കുന്ന പ്രാഥമിക ഹിതപരിശോധനയാകും  ഡല്‍ഹിയെന്നു പറഞ്ഞവര്‍ക്ക് യാഥാര്‍ഥ്യം തിരിച്ചറിയാനുള്ള സന്ദര്‍ഭമാണിത്. ശാഹിന്‍ ബാഗ് സമരത്തെ മുന്നില്‍ നിര്‍ത്തി മത വര്‍ഗീയത കത്തിച്ച് തെരഞ്ഞെടുപ്പു ജയിക്കാനുള്ള ബി.ജെ.പി തന്ത്രം അമ്പേ പാളിയിരിക്കുന്നു. 

രാഷ്ട്രീയത്തില്‍ വര്‍ഗീയത കലര്‍ത്തുന്നതിനെതിരെ  വിയോജിപ്പിന്റെ സ്വരങ്ങള്‍ ഉയര്‍ത്തുന്ന കോടിക്കണക്കിനു മനുഷ്യരുടെ പ്രതിനിധികളാണ് ഡല്‍ഹിയില്‍ ബിജെപിയെ തോല്‍പ്പിച്ചത്.

ഇന്ത്യയുടെ മനസ്സ് മത വിഭജനത്തിന് വഴങ്ങാന്‍ തയ്യാറല്ലെന്നാണ് നിരന്തര തോല്‍വികള്‍ ഭരണകൂടത്തെ ബോധ്യപ്പെടുത്തുന്നത്.


SHARE THIS

Author:

0 التعليقات: