Tuesday, 11 February 2020

ഇത് രാജ്യത്തിന്റെയാകെ വിജയം: അരവിന്ദ് കെജ്‌രിവാള്‍


aravind kejriwalന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നേടിയ ഹാട്രിക് വിജയം രാജ്യത്തിന്റെയാകെ വിജയമാണെന്ന് അരവിന്ദ് കെജ്രിവാള്‍. ഈ വിജയം രാജ്യത്താകെ എത്തിക്കണം. ഭരണ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് ജനങ്ങള്‍ നല്‍കിയത്. ഇത് എന്നെ മകനായി കണ്ടവരുടെ വിജയമാണ്. അവര്‍ക്ക് നന്ദി പറയുന്നു. ഇതൊരു പുതിയ തുടക്കമാണ്. വികസനത്തിനു വേണ്ടിയാണ് ജനങ്ങള്‍ വോട്ട് ചെയ്തിട്ടുള്ളത്. വാഗ്ദാനങ്ങളുടെതല്ല, പ്രവൃത്തിയുടെ രാഷ്ട്രീയമാണ് തന്റെ പാര്‍ട്ടിയുടെതെന്നും കെജ്രിവാള്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകളെ വെല്ലുന്ന ജയം സ്വന്തമാക്കിയതിനു പിന്നാലെ ഡല്‍ഹിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നും അദ്ദേഹം. ജനങ്ങളോട് 'ഐ ലവ് യൂ' എന്ന് പറഞ്ഞു കൊണ്ടാണ് കെജ്രിവാള്‍ പ്രസംഗം ആരംഭിച്ചത്.


തന്റെ സര്‍ക്കാറിന് ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹമേറെയുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു. പരാജയ ഭീതിയെ തുടര്‍ന്നാണ് കെജ്രിവാള്‍ ഹനുമാന്‍ സ്തോത്രം ചൊല്ലുന്നതെന്ന് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബിജെപി പരിഹസിച്ചിരുന്നു.


SHARE THIS

Author:

0 التعليقات: