Saturday, 29 February 2020

ഡല്‍ഹി കലാപത്തില്‍ 630 പേര്‍ പോലീസ് കസ്റ്റഡിയില്‍; പരിക്കേറ്റ 52 പേരുടെ നില അതീവ ഗുരുതരം

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളില്‍ 630 പേര്‍ പോലീസ് കസ്റ്റഡിയില്‍. കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇന്ന് കലാപ ബാധിത മേഖല സന്ദര്‍ശിക്കും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 52 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വടക്ക് കിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചു വരികയാണ്. 52 പേരുടെ നില അതിവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വൈകുന്നുണ്ട്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതാണ് കാരണമെന്ന ആരോപണം ഉയരുന്നുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലും ദേശീയ വനിത അധ്യക്ഷ രേഖ ശര്‍മ്മയും കലാപ മേഖല സന്ദര്‍ശിച്ചിരുന്നു.

കലാപത്തിനിടെ സ്ത്രീകള്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് ഡല്‍ഹി വനിതാവകാശ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കലാപ മേഖലയില്‍ സന്ദര്‍ശനം നടത്തി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.


SHARE THIS

Author:

0 التعليقات: