കാസര്‍കോട് വന്‍ സ്വര്‍ണവേട്ട ; 15 കിലോ സ്വര്‍ണവുമായി രണ്ടു മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റംസ് പിടികൂടി

കാസര്‍കോട് : കാസര്‍കോട് വന്‍ സ്വര്‍ണവേട്ട 15 കിലോ സ്വര്‍ണവുമായി രണ്ടുപേരെ കസ്റ്റംസ് പിടികൂടി.15കിലോ തൂക്കം വരുന്ന 6.20 കോടി രൂപയുടെ സ്വര്‍ണമാണ് കാറില്‍ കടത്തുന്നതിനിടെ കസ്റ്റംസും എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് പിടികൂടിയത്. 

ചൊവ്വാഴ്ച വൈകിട്ടോടെ ബേക്കല്‍ ടോള്‍ ബൂത്തിനടുത്ത് വെച്ചാണ് കാറില്‍ രഹസ്യ അറയുണ്ടാക്കി കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടിയത്. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തവിട്ടിട്ടില്ല.  

കേരളത്തിലെയുംമഹാരാഷ്ട്രയിലെയും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള സംഘത്തിന്റേതാണ് സ്വര്‍ണമെന്നാണ് പ്രാഥമിക സൂചന.  ഇത്രയും വലിയ സ്വര്‍ണവേട്ട കാസര്‍കോട് ജില്ലയില്‍ ഇതാദ്യമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കസ്റ്റംസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. 

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍