Wednesday, 5 February 2020

മെഗാ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 15ന്

പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മലയാള മനോരമ നല്ലപാഠം ക്ലബിന്റെ 'മാതൃകം' ദത്ത് ഗ്രാമപദ്ധതിയോടനുബന്ധിച്ച് കാസര്‍കോട് ജെ സി ഐയുമായി സഹകരിച്ച് മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 15ന് ബാഡൂര്‍ എ എല്‍ പി സ്‌കൂളില്‍ നടക്കും.

ജനറല്‍ മെഡിക്കല്‍, കണ്ണുരോഗ വിദഗ്ധര്‍, ശിശുരോഗ വിഭാഗം, ചര്‍മ്മരോഗ വിഭാഗം എന്നിവയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം നല്‍കും.  

രക്തഗ്രൂപ്പ് , രക്തസമ്മര്‍ദ്ദം, പ്രമേഹരോഗം എന്നിവ നിര്‍ണയിക്കുന്ന പരിശോധന ക്യാമ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്യാമ്പില്‍ സംബന്ധിക്കുന്നവര്‍ 9447261744, 9495346187 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. 


SHARE THIS

Author:

0 التعليقات: