Monday, 10 February 2020

ഒരുമയുടെ കോറസ് സംഘടിപ്പിച്ചു

കളനാട്: മതത്തിന്റെ പേരില്‍ രാജ്യത്തുള്ള ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിരോധത്തിന്റെ പാട്ട്, പ്രതിഷേധത്തിന്റെ വര, പ്രതികരണത്തിന്റെ സ്വരം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് ഉദുമ ഡിവിഷന്‍ മഴവില്‍ സംഘം ചെമ്പരിക്ക ബീച്ചില്‍ ഒരുമയുടെ കോറസ് സംഘടിപ്പിച്ചു. 

ഡിവിഷന്‍ ജനറല്‍ സെക്രട്ടറി സഅദ് മേല്‍പറമ്പിന്റെ അദ്ധ്യക്ഷതയില്‍ ഡിവിഷന്‍ പ്രസിഡന്റ് മന്‍സൂര്‍ കൈനോത്ത് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ മഴവില്‍ സെക്രട്ടറി സ്വാലിഹ് ചട്ടഞ്ചാല്‍ വിഷയാവതരണം നടത്തി. ഡിവിഷന്‍ സെക്രട്ടറിമാരായ അബ്ദുല്‍ ജബ്ബാര്‍ ബിലാല്‍, ആഷിക് ഹദ്ദാദ്, മേല്‍പറമ്പ് സെക്ടര്‍ ഭാരവാഹികളായ റിസ്വാന്‍ ചെമ്പരിക്ക, മഷൂദ് കൈനോത്ത് എന്നിവര്‍ പങ്കെടുത്തു. ഡിവിഷന്‍ മഴവില്‍ കണ്‍വീനര്‍ ഷക്കീര്‍ മേല്‍പറമ്പ് സ്വാഗതവും മുആവിസ് ചെമ്പരിക്ക നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: