Thursday, 6 February 2020

കലമാനെ വെടിവെച്ചുകൊന്ന സംഭവം; അഞ്ചംഗസംഘമാണെന്ന് സൂചന, വനംവകുപ്പ് അന്വേഷണം ശക്തമാക്കി

കാഞ്ഞങ്ങാട്:  രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ  മരുതോം വനത്തില്‍ കലമാനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം  നായാട്ടു സംഘത്തില്‍പെട്ടയാളുടെ വീട്ടില്‍ നിന്ന് വനപാലകര്‍ മൂന്ന് കിലോ കലമാനിറച്ചി പിടികൂടിയിരുന്നു. 

പനത്തടി അമ്പതേക്കറിലെ പി ജെ  ജയിംസിന്റെ  വീട്ടില്‍ നിന്നാണ് കറിവെച്ചതും അല്ലാത്തതുമായ ഇറച്ചി പിടികൂടിയത്. 

കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ പി സതീശന്റെ നേതൃത്വത്തില്‍ പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി പ്രഭാകരന്‍, മരുതോം സെക്ഷന്‍ ഓഫീസര്‍ ബി എസ് വിനോദ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍ കെ  രാഹുല്‍,  എം പി അഭിജിത്, എസ് പുഷ്പാവതി, പി അനശ്വര, ഒ എസ് ഗിരീഷ്‌കുമാര്‍ എന്നിവര്‍ റെയ്ഡ് നടത്തിയാണ് കലമാനിറച്ചി പിടികൂടിയത്. മരുതോം വനത്തില്‍ നിന്ന് കലമാനിനെ വെടിവെച്ചുകൊന്ന് ഇറച്ചിയാക്കുകയായിരുന്നു. നായാട്ടുസംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നതായി വനംവകുപ്പ് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. 


SHARE THIS

Author:

0 التعليقات: