Thursday, 13 February 2020

പടന്നയില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

തൃക്കരിപ്പൂര്‍: വിതരണത്തിനായി കൊണ്ടുവന്ന
ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍. പടന്നയില്‍ വെച്ച് ടി.റത്തിക്ക് ആണ് നീലേശ്വരം എക്‌സൈസ് റെയിഞ്ചിന്റെ പിടിയിലായത്.  പടന്ന കൈപ്പാട്ടുവെച്ചാണ് ഇയാളെ 1.350 കിലൊ ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് നീലേശ്വരം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.സാദിഖും സംഘവും  അറസ്റ്റു ചെയ്തത്.കഴിഞ്ഞവര്‍ഷവും ഇയാളില്‍ നിന്ന് മൂന്നു കിലോ കഞ്ചാവ് പിടികൂടിയ സംഭവമുണ്ടായിരുന്നു.

പ്രിവെന്റിവ് ഓഫിസര്‍മ്മാരായ അഷറഫ് സി.കെ, സുരേന്ദ്രന്‍ പി.. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോസഫ് അഗസ്റ്റിന്‍, പ്രദീഷ് കെ, നിഷാദ്, മഞ്ചുനാഥന്‍, ജിജിത്ത്, സിജിന്‍ ,ഗീതാ ടി.വി ഡ്രൈവര്‍ വീജിത്ത് എന്നിവരടങ്ങുന്ന ടീമാണ് കഞ്ചാവ് വേട്ടയില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

SHARE THIS

Author:

0 التعليقات: