Thursday, 13 February 2020

മൊഗ്രാലില്‍ കയര്‍ഫെഡ് ഡീഫൈബറിംഗ് യൂണിറ്റ് വരുന്നു

മൊഗ്രാല്‍: മൊഗ്രാലില്‍ കയര്‍ഫെഡ് ഡീഫൈബറിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് പദ്ധതി ആവീഷ്‌കരിച്ച് വരികയാണെന്ന് ധനകാര്യ -കയര്‍ വകുപ്പ് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
നിയമസഭയില്‍ മഞ്ചശ്വരം എം.എല്‍.എ.  എം.സി ഖമറുദ്ധീന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

നേരെത്തെ കുമ്പള പഞ്ചായത്തിലെ മൊഗ്രാലില്‍ കയര്‍ഫെഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ പദ്ധതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ നിവേദനം നല്‍കിയിരുന്നു.ഇതിന്റെ തുടര്‍ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് കയര്‍ഫെഡിന്റെ സ്ഥലത്ത് ഡീഫൈബറിംഗ് യുണിറ്റ് പരിഗണനയുള്ള കാര്യം മന്ത്രി അറിയിച്ചത്.


SHARE THIS

Author:

0 التعليقات: