Sunday, 23 February 2020

കാസര്‍കോട് ബിജെപിയില്‍ പൊട്ടിത്തെറി; രവീശതന്ത്രി കുണ്ടാര്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു

കാസര്‍ഗോഡ്: ജില്ലാ പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലെ ബി ജെ പിയില്‍ പൊട്ടിത്തെറി. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍ അറിയിച്ചു. ജില്ലാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പേരാണ് രവീശ തന്ത്രി കുണ്ടാറിന്റെത്. എന്നാല്‍ അപ്രതീക്ഷിതമായി കെ ശ്രീകാന്ത് നാലാമതും ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബിജെപി അംഗമായി തുടരുമെന്ന് രവീശതന്ത്രി അറിയിച്ചു.
ആത്മീയ രംഗത്ത് സജീവമാകാനാണ് തീരുമാനം. പുതിയ അധ്യക്ഷന്‍ വന്നതില്‍ അതൃപ്തിയില്ല. 
ഗ്രൂപ്പിസത്തിനു കാരണമാകും എന്നതിനാലാണ് പാര്‍ട്ടിയിലെ അധികാരസ്ഥാനങ്ങള്‍ ഒഴിയുന്നത് എന്നും രവീശതന്ത്രി പ്രതികരിച്ചു. 

ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി കെ ശ്രീകാന്തിനെ സംസ്ഥാന പ്രസിഡന്റ്  കെ സുരേന്ദ്രന്‍ ഞായറാഴ്ചയാണ് നാമനിര്‍ദേശം ചെയ്തത്. ഇതിനുപിന്നാലെയാണ് രവീശതന്ത്രി യുടെ പ്രതികരണം. അടുത്തിടെ നടന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു രവീശ തന്ത്രി കുണ്ടാര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും തോറ്റു.


SHARE THIS

Author:

0 التعليقات: