പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് പാമ്പ് പിടുത്തക്കാരന്‍ ആശുപത്രിയില്‍

കാസര്‍കോട് : പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് പാമ്പ് പിടുത്തക്കാരന്‍ മുഹമ്മദ് അരമങ്ങാനം(48) ആശുപത്രിയില്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 

ചൊവ്വാഴ്ച ഉച്ചയോടെ അരമങ്ങാനത്തെ അഷ്റഫിന്റെ വീട്ടില്‍ പാമ്പിനെ കണ്ടതായി വിവരം ലഭിച്ച അടിസ്ഥാനത്തില്‍ പാമ്പിനെ പിടിക്കാന്‍ ചെന്നതായിരുന്നു. വിറക് അട്ടിവെച്ച ഭാഗത്ത് പാമ്പിന്റെ വാല്‍ കണ്ടു പിടിക്കുന്നതിനിടെ വിറക് നീങ്ങിയപ്പോള്‍ പാമ്പ് മുഹമ്മദിന്റെ വയറില്‍ കടിക്കുകയായിരുന്നു. അണലി ആണ് കടിച്ചത്. 

വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് മുഹമ്മദിനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പ് നടത്തിയതായും ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍