Friday, 7 February 2020

സംസ്ഥാന ബജറ്റ് ഒറ്റ നോട്ടത്തില്‍


കൊച്ചി: സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്. രണ്ടു മണിക്കൂര്‍ 35 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തില്‍ എല്ലാ മേഖലകളെയും ഉള്‍പ്പെടുത്താന്‍ ധനമന്ത്രി ശ്രമിച്ചു. എന്നാല്‍ ഈ വികസന പദ്ധതികള്‍ക്ക് എങ്ങനെ പണം കണ്ടെത്താനാകും എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി.



സംസ്ഥാന ബജറ്റ് ഒറ്റ നോട്ടത്തില്‍

* സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിന്റെ ഭാഗമായി 1500 കോടി രൂപയുടെ അധികച്ചെലവ് ഒഴിവാക്കും.

* കിഫ്ബിയിലൂടെ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും എന്നാണ് പ്രധാന പ്രഖ്യാപനം. 2020-21ല്‍ കിഫ്ബിയുടെ കീഴിലുള്ള വികസന പദ്ധതികള്‍ക്കായി 2,0000 കോടി രൂപ ചെലവഴിയ്ക്കും.

* ഭൂമിയുടെ ന്യായ വില പത്ത് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. വികസന പദ്ധതികള്‍ക്ക് പരിസരത്തുള്ള ഭൂമിയുടെ ന്യായ വില 30 ശതമാനം ആണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ 200 കോടി രൂപയുടെ അധിക വരുമാനം നേടുകയാണ് ലക്ഷ്യം

* ആഡംബര കെട്ടിട നികുതി, മോട്ടോര്‍ വാഹന നികുതി എന്നിവ വര്‍ധിപ്പിച്ചിട്ടുണ്ട്.
കെട്ടിട നികുതി കൂടും. 3000-5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 5000 രൂപയോളം നികുതി കൂടിയേക്കും. രണ്ടു ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു ശതമാനവും 15 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് രണ്ട് ശതമാനവുമാണ് നികുതി ഉയര്‍ത്തിയിരിക്കുന്നത്.

* ജിഎസ്ടി സംവിധാനം വിപുലീകരിക്കും. ഇതിനായി പ്രത്യേക 12 ഇന കര്‍മ പരിപാടി. നികുതി വെട്ടിപ്പ് തടയുന്നതിനും അതിര്‍ത്തി കടന്നുള്ള ചരക്കു നീക്കം നിരീക്ഷിയ്ക്കുന്നതിനും ഉള്‍പ്പെടെ സംവിധാനങ്ങള്‍

* കുടുംബശ്രീയെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തും വനിതാക്ഷേമ പദ്ധതികള്‍ക്കുള്ള വിഹിതം 18 ശതമാനം ഉയര്‍ത്തി.

* കാര്‍ഷിക മേഖലയ്ക്ക് 2,000 കോടി രൂപ വക ഇരുത്തിയിട്ടുണ്ട്. പച്ചക്കറി, പുഷ്പ കൃഷിക്ക് ആയിരം കോടി രൂപ അനുവദിച്ചിട്ടുണ്ട്.

* ആരോഗ്യമേഖലയില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ കോര്‍പ്പറേഷന് 50 കോടി രൂപ വക ഇരുത്തി. കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും, നേഴ്‌സിങ് പരിശീലനം വര്‍ധിപ്പിയ്ക്കും.

* വിദ്യാഭ്യാസ മേഖലയ്ക്ക് 19,130 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത് . കോളേജുകളില്‍ 1000 അധ്യാപക തസ്തികകള്‍ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി അനുവദിയ്ക്കും.

* നഗരവികസത്തിന് 1945 കോടി അനുവദിക്കും. ഇതില്‍ ഇടുക്കിക്ക് 1,000 കോടിയുടെ പാക്കേജ്. കാസര്‍കോടിന് 90 കോടി രൂപയുടെ പാക്കേജ് എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത മേഖലയില്‍ പരിസ്ഥിതി സൌഹാര്‍ദ്ദ പദ്ധതികള്‍ക്ക് ഊന്നല്‍. കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി കൂടുതല്‍ സൌരോര്‍ജ്ജ ബോട്ടുകള്‍.

* ഗ്രാമീണ റോഡ് വികസനത്തിന് 1000കോടി രൂപയും തീരദേശ വികസനത്തിന് 1,000 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

* നിക്ഷേപമടക്കം വ്യവസായ മേഖലയ്ക്ക് 468 കോടി രൂപ അടങ്കല്‍ തുക. ഇതില്‍ 109 കോടി രൂപ കെഎസ്‌ഐഡിസിയ്ക്കും 92 കോടി രൂപ കിന്‍ഫ്രയ്ക്കും നല്‍കും.

* ടൂറിസം പ്രോത്സാഹനത്തിന് 320 കോടി രൂപ വക ഇരുത്തി. ഇതില്‍ 60 കോടി രൂപ ടൂറിസം മാര്‍ക്കറ്റിങ്ങിനായി ചെലവഴിയക്കും. മലബാര്‍ മേഖലയിലെ ടൂറിസം വികസനത്തിനും ഊന്നല്‍.

* കായികരംഗത്തിന് 40 കോടി രൂപ നല്‍കും

* പ്രവാസികളുടെ ക്ഷേമത്തിനായും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. പ്രവാസി ക്ഷേമ നിധിക്ക് 90കോടി.


SHARE THIS

Author:

0 التعليقات: