Tuesday, 25 February 2020

കേരളത്തിലെ ആദ്യ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി അന്തരിച്ചു

മലപ്പുറം: കേരളത്തിലെ ആദ്യ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റ് കെ ആയിഷക്കുട്ടി (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് അന്ത്യം. 

മലപ്പുറം ജില്ലയിലെ നന്നംമുക്ക് സ്വദേശിനിയാണ് കെ ആയിഷക്കുട്ടി. 1979-84 കാലഘട്ടത്തിലാണ് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ ആയിഷക്കുട്ടിയെ തിരഞ്ഞെടുക്കുന്നത്. 1984 മുതല്‍ 2000 വരെ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്നു. 

ഉപ്പുങ്ങല്‍ പുന്നയൂര്‍ക്കുളം എഎംഎല്‍പി സ്‌കൂള്‍ അധ്യാപിക കൂടിയായ ആയിഷക്കുട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വനിരയില്‍ സജീവമായിരുന്നു. ഭര്‍ത്താവ്: പരേതനായ കറുത്താലില്‍ മുഹമ്മദ്, മക്കള്‍: ലൈല,ജമീല


SHARE THIS

Author:

0 التعليقات: