Friday, 28 February 2020

കോട്ടയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു

കോട്ടയം: അയര്‍ക്കുന്നം പുന്നത്തുറ കമ്പനിക്കടവില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര്‍ മണ്ണിടിഞ്ഞു വീണ് മരിച്ചു. അയര്‍ക്കുന്നം പൂവത്താനം സാജു(44), മഴുവന്‍ചേരികാലായില്‍ ജോയി(49) എന്നിവരാണ് മരിച്ചത്.

കിണര്‍ വൃത്തിയാക്കിയ ശേഷം മണ്ണു നീക്കംചെയ്ത് റിങ് ഇറക്കുന്നതിനിടെയാണ് അപകടം.വെള്ളിയാഴ്ച ഉച്ച്ക്ക് പന്ത്രണ്ടുമണിയോടെ ആയിരുന്നു അപകടം. മണ്ണിന് ബലക്കുറവായതിനാല്‍, ബലം വരുത്തുന്നതിനായാണ് കിണറ്റില്‍ റിങ്ങിറക്കിയത്. ഇതിനിടെ കിണറ്റിലേക്ക് അപ്രതീക്ഷിതമായി മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന നാട്ടുകാരും തൊഴിലാളികളും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്നാണ് കിണറ്റില്‍നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.SHARE THIS

Author:

0 التعليقات: