Saturday, 15 February 2020

മദ്‌റസാ കെട്ടിടങ്ങള്‍ കാന്തപുരം നാടിന് സമര്‍പ്പിക്കും

കുമ്പള: മീഞ്ച അസാസുദ്ദീന്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ സെന്ററിനു കീഴില്‍ പുതുതായി  നിര്‍മാണം പൂര്‍ത്തിയാക്കിയ നാല് മദ്‌റസാ കെട്ടിടങ്ങള്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഞായറാഴ്ച നാടിന് സമര്‍പ്പിക്കും. 

എസ് വൈ എസ് മഞ്ചേശ്വരം സോണിന്റെ കീഴില്‍ നിര്‍മിക്കുന്ന ദാറുല്‍ ഖൈര്‍ ഭവന നിര്‍മാണത്തിന്റെ കുറ്റിയടിക്കല്‍ കര്‍മവും അദ്ദേഹം നിര്‍വഹിക്കും. പരിപാടിയില്‍ എസ് വൈ എസ് ജില്ലാ നേതാക്കളായ പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, സിദ്ദീഖ് സഖാഫി ആവളം, പാത്തൂര്‍ മുഹമ്മദ് സഖാഫി, തോക്കെ മുഹമ്മദ് സഖാഫി, മൂസല്‍ മദനി തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.  


SHARE THIS

Author:

0 التعليقات: