Friday, 28 February 2020

മള്ഹര്‍ മുംബൈ കമ്മിറ്റിയുടെ സ്വലാത്ത് വാര്‍ഷികം ശനിയാഴ്ച

മുംബൈ: മള്ഹര്‍ മുംബൈ കമ്മിറ്റി പ്രതിമാസം  നടത്തിവരുന്ന സ്വലാത്ത് മജ്ലിസിന്റെ അഞ്ചാം വാര്‍ഷികവും ഏകദിന മതപ്രഭാഷണവും നഅതെ ശരീഫും ശനിയാഴ്ച മുംബൈ ദാദര്‍ ഈസ്റ്റ് സുന്നി ഹനഫി മസ്ജിദ് ഹാളില്‍ വെച്ച് നടക്കും. 

മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും. മള്ഹര്‍ ജനറല്‍ സെക്രട്ടറി സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, സുബൈര്‍ സഖാഫി വട്ടോളി, യു ടി ഖാദര്‍ എം എല്‍ എ ,എ കെ എം അശ്രഫ്, മുസ്തഫ മഞ്ചേശ്വരം സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: