Friday, 28 February 2020

മര്‍കസ് സമ്മേളനം: ലീഡേഴ്‌സ് കമ്മ്യൂണ്‍ ശനിയാഴ്ച

കാസര്‍കോട്:  മര്‍സ് നാല്പത്തി മൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലകളില്‍ പ്രാസ്ഥാനിക നേതാക്കള്‍ക്കായി സംഘടിപ്പിച്ചുവരുന്ന ലീഡേഴ്‌സ് കമ്മ്യൂണ്‍ ഫെബ്രുവരി 29ന് ശനിയാഴ്ച കാസര്‍കോട് നടക്കും. ഉച്ചക്ക് 2.30ന് ഹോട്ടല്‍ ക്യാപിറ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. 

ജില്ലാ പ്രചരണ സമിതി ചെയര്‍മാന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തും.

കേരള മുസ്ലിം ജമാഅത്ത്,  എസ് വൈ എസ്,  എസ് എസ് എഫ്,  എസ് എം എ,  എസ് ജെ എം, സഖാഫി ശുറാ തുടങ്ങിയവയുടെ ജില്ല പ്രവര്‍ത്തക സമിതി അംഗങ്ങളും  ജില്ല, സോണ്‍ മര്‍കസ് പ്രചരണസമിതി അംഗങ്ങളും പങ്കെടുക്കും.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, ഹകീം ഹാജി കളനാട്, മുക്രി ഇബ്രാഹിം ഹാജി, അഷ്റഫ് സഅദി ആരിക്കാടി, ഇല്യാസ് വൈറ്റ് സോണ്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: