Thursday, 6 February 2020

മര്‍കസ് നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് കരുത്തേകി മര്‍കസ് നാല്‍പതാം വാര്‍ഷിക പ്രചാരണ പരിപാടികള്‍ക്ക് ദമാമില്‍ തുടക്കമായി

ദമാം :ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പ്രത്യേകിച്ച് മുസ് ലിം സമൂഹത്തിന്റെ ആത്മീയ വൈജ്ഞാനിക സംസ്‌കരിക നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരാന്‍ മര്‍കസ് സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടന്നും പുതുതായി തുടക്കം കുറിക്കുന്ന നോളേജ് സിറ്റി വിജ്ഞാന വിഹായസ്സി ന്റെ പുതിയ വാതായനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുമെന്നും  ഐ സി എഫ് സഊദി നാഷനല്‍ പ്രസിഡണ്ട് സയ്യിദ് ഹബീബ് തങ്ങള്‍ അല്‍ ബുഖാരി പ്രസ്താവിച്ചു.

സുന്നീമര്‍കസ് നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദമാം സെന്‍ട്രല്‍ തല പ്രചാരണ പരിപാടികള്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഐസിഎഫ് ദമാം സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുല്‍ സമദ് മുസ്ല്യാര്‍ അധ്യക്ഷനായിരുന്നു, അഷ്റഫ് സഖാഫി മായനാട് മുഖ്യ പ്രഭാഷണം നടത്തി . സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന  പരിപാടികള്‍  അബ്ബാസ് തെന്നല അവതരിപ്പിച്ചു.  

സമ്മേളനത്തിന്റെ ഭാഗമായി ദമ്മാം സെന്‍ട്രലില്‍ സഖാഫി സംഗമം, മര്‍കസ് അലൂംനി മീറ്റ്,വിദ്യാഭ്യാസ സെമിനാര്‍ ,ഇന്തോ - അറബ് സെമിനാര്‍, സ്ഥാപന മേധാവികളുടെ സംഗമം.ഡോക്യൂമെന്ററി പ്രദര്‍ശനം , എക്‌സിബിഷന്‍ പവലിയന്‍ എന്നിവ നടക്കും 


യൂസുഫ് സഖാഫി ബൈത്താര്‍,നാസര്‍ മസ്താന്‍ മുക്ക്,അഹ്മദ് നിസാമി ഇരിങ്ങല്ലൂര്‍,സൈനുദ്ദീന്‍  അഹ്‌സനി വൈലത്തൂര്‍,ഹമീദ് വടകര,ഖിള്ര്‍ മുഹമ്മദ്,അന്‍വര്‍ കളറോഡ്, സയ്യിദ് അമീന്‍ തങ്ങള്‍ ,സൈതലവി സഖാഫി റഹീമ ,അസൈനാര്‍ മൗലവി തൃശൂര്‍ ,നിസാര്‍ പൊന്നാനി എന്നിവര്‍ സംസാരിച്ചു .സലീം പാലിച്ചിറ സ്വാഗതവും ,ഷെഫീഖ് ജൗഹരി നന്ദിയും പറഞ്ഞു


SHARE THIS

Author:

0 التعليقات: