Thursday, 13 February 2020

മര്‍കസ് പ്രചരണ സംഗമം വെള്ളിയാഴ്ച

ദുബായ്: ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന                മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളന ഭാഗമായി ഹോര്‍ അല്‍ അന്‍സ് സെക്ടര്‍ സംഘടിപ്പിക്കുന്ന പ്രചരണ സംഗമം വെള്ളിയാഴ്ച വൈകു: 6.30 ന് ദാറുസ്സലാമില്‍ നടക്കും.

1978 ല്‍ സ്ഥാപിതമായ ജാമിഅ  ഇസ് ലാ മിക്                സര്‍വ്വകലാശാലയുടെ വിദ്യാഭാസ മികവും,
പ്രവര്‍ത്തനങ്ങളും വിശദീകരിച്ച് കൊണ്ട്
മര്‍സൂഖ് സഅദി പാപ്പിനശ്ശേരി പ്രഭാഷണം
നടത്തും. പ്രവാസി വായന കാമ്പയിനില്‍
ടാര്‍ജറ്റ് പൂര്‍ത്തീകരിച്ച യൂണിറ്റുകള്‍ക്കുള്ള
ഉപഹാരം സംഗമത്തില്‍ വിതരണം ചെയ്യും.
പതിനൊന്നാമത് നാഷണല്‍ സാഹിത്യോത്സവില്‍    
പ്രതിഭകളായി സെക്ടറില്‍ നിന്നും
തെരെഞ്ഞെടുത്തവര്‍ക്ക്
ചടങ്ങില്‍  ആദരവ് നല്‍കും. ഫസല്‍ മട്ടന്നൂര്‍,
യഹ്‌യ സഖാഫി, നിസാമുദ്ധീന്‍ നൂറാനി,
നൗഫല്‍ അസ്ഹരി, അബ്ദുള്ള സഖാഫി,
അബ്ദുള്ള കോയ ഇയ്യാട്, ഷക്കീര്‍ സാഹിബ് ചൂലൂര്‍,
അബ്ദുല്‍ റഫീഖ് ഹസനി തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: