Thursday, 27 February 2020

ബദിയഡുക്ക സോണ്‍ മര്‍കസ് സമ്മേളന പ്രചരണ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച

ബദിയഡുക്ക: ബദിയഡുക്ക സോണ്‍ സുന്നി കോര്‍ഡിനേഷന്‍ മര്‍കസ് സമ്മേളന പ്രചരണ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച 4 മണിക്ക് ബദിയഡുക്ക അപ്പര്‍ ബസാര്‍ മദ്രസത്തുല്‍ ഫാറൂഖിയ്യയില്‍ നടക്കും. 

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ബി എസ് അബ്ദല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍  എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉല്‍ഘാടനം ചെയ്യും. ഇബ്‌റാഹീം ദാരിമി ഗുണാജെ അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡ്ക്ക, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍,
അബൂബക്കര്‍ ഫൈസി കുമ്പഡാജെ,വാഹിദ് സഖാഫി ദേരഡ്ക്ക, എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ശേണി, കെ എന്‍ ഇബ്‌റാഹീം, ശാഫി ബീജന്തഡ്ക, അബ്ദുല്ല ഹാജി കണ്ടിക, വടകര മുഹമ്മദ് ഹാജി, മുഹമ്മദ് അമാനി ബെളിഞ്ച, ഇഖ്ബാല്‍ ആലങ്കോട്, അബ്ദുല്‍ റസാഖ് ഗുണാജെ, അബ്ദുല്ല സഅദി തുപ്പക്കല്‍, അബ്ദുല്ല മുസ്ലിയാര്‍ കുമ്പഡാജെ,അഷ്‌റഫ് സഖാഫി ഷേണി, അബ്ദുല്‍ അസീസ് ഹിമമി ഗോസാട , നിയാസ് ചര്‍ളഡ്ക്ക എന്‍ കെ എം, റിയാസ് ഹനീഫി,അബ്ദുല്‍ ഖാദര്‍ അമാനി പൈക്ക, സിദ്ദീഖ് ഹനീഫി,ഹക്കീം പെര്‍ള, സാബിത്ത് ബദിയടുക്ക,തുടങ്ങിയവര്‍ സംബന്ധിക്കും. എ കെ സഖാഫി കന്യാന സ്വാഗതവും കബീര്‍ സഖാഫി ഗോളിയടുക്ക നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: