മഴവില്‍ പുസ്തക സഞ്ചാരത്തിന് മഅദിന്‍ ക്യാമ്പസില്‍ സ്വീകരണം നല്‍കി

മലപ്പുറം: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന ഐ  പി ബി മഴവില്‍ പുസ്തക സഞ്ചാരത്തിനു മലപ്പുറം മഅദിന്‍ കാമ്പസില്‍ സ്വീകരണം നല്‍കി. ഫെബ്രുവരി 9 ഞായര്‍ വരെ  പുസ്തക സഞ്ചാര പവലിയന്‍ മഅദിന്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കും. വായനാ സംസ്‌കാരം സമൂഹത്തില്‍ വ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുസ്തക സഞ്ചാരം. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ കുറഞ്ഞ വിലക്ക് പവലിയനില്‍ ലഭിക്കും. സ്‌കൂള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് നല്‍കും.

മഅദിന്‍ ക്യാമ്പസിലെ പവലിയന്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. ഫാസിസത്തെ എക്കാലത്തും പ്രതിരോധിച്ചത് അക്ഷരക്കൂട്ടങ്ങളാണെന്നും പുതിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ വായനാ സംസ്‌കാരം വളര്‍ത്തേണ്ടതിന്റെ ആവശ്യകത വളരെ വലുതാണെന്നും അദ്ധേഹം പറഞ്ഞു. 

ഉദ്ഘാടന സംഗമത്തില്‍ മഅദിന്‍ പബ്ലിക് സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പള്‍ ഉണ്ണിപോക്കര്‍, പ്രിന്‍സിപ്പള്‍ സൈതലവിക്കോയ, അക്കാഡമിക് ചെയര്‍മാന്‍ നൗഫല്‍ കോഡൂര്‍, മാനേജര്‍ അബ്ദുറഹ്മാന്‍, അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ സംബന്ധിച്ചു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍