Thursday, 27 February 2020

മുഹിമ്മാത്ത് നസ്വീഹത്ത് സില്‍സില: മൂന്നിടങ്ങളില്‍ സമാപനം വെള്ളിയാഴ്ച

പുത്തിഗെ: മുഹിമ്മാത്ത് ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 14-ാം ഉറൂസ് മുബാറക്കിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്ന നസ്വീഹത്ത് സില്‍സിലയുടെ സമാപനം വെള്ളിയാഴ്ച.

ബെളിഞ്ച മഹബ്ബയില്‍ നടക്കുന്ന സമാപന സംഗമത്തില്‍ ഉമര്‍ ഗണ്ഡിത്തടുക്കയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്യും. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച മഹ്‌ളറത്തുല്‍ ബദ് രിയ്യക്ക് നേതൃത്വം നല്‍കും. ഹാരിസ് ഹിമമി സഖാഫി പരപ്പ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഹാമിദുല്‍ അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സമാപന കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 

മണ്‍ഠമയില്‍ നടക്കുന്ന സമാപന പരിപാടി അബ്ദുറഹ്മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് ഉദ്ഘാടനം ചെയ്യും. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. 

ഉളുവാറില്‍ അശ്‌റഫ് ഹിമമി സഖാഫിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സലാം സഅദി കോട്ടക്കുന്ന് മുഖ്യപ്രഭാഷണം നടത്തും. 


SHARE THIS

Author:

0 التعليقات: