Friday, 28 February 2020

സജ്ജരായി ഖദ്മുല്‍ അഹ്ദലിയ്യ

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 14ാം ഉറൂസ് മുബാറകിന്റെയും എസ് എസ് എഫ് പ്രൊഫ്സമ്മിറ്റിന്റെയും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സ്ഥിരം സ്വഭാവമുള്ള വളണ്ടിയര്‍ വിംഗായ ഖദ്മുല്‍ അഹ്ദലിയ്യ പ്രഥമ മീറ്റ് സമാപിച്ചു. 

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ വിഷയാവതരണം നടത്തി. ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍ പദ്ധതി അവതരണം നടത്തി. ഉമര്‍ സഖാഫി കര്‍ന്നൂര്‍ സംബന്ധിച്ചു. ലത്തിഫ് മാസ്റ്റര്‍ സ്വാഗതവും കെ എം കളത്തൂര്‍ നന്ദും പറഞ്ഞു.


SHARE THIS

Author:

0 التعليقات: