Monday, 10 February 2020

സയ്യിദ് താഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ്: ദുബൈ പ്രചരണ സമ്മേളനം മാര്‍ച്ച് 6ന്

ദുബൈ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ സ്ഥാപകന്‍ സയ്യിദ് താഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസിന്റെ ദുബൈ തല പ്രചരണ സമ്മേളനം മാര്‍ച്ച് 6 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ദുബൈയിലെ ദേര ലണ്ടന്‍ ഹോട്ടലില്‍ നടക്കും. 

 പ്രചരണ സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപികരിച്ചു. 
സയ്യിദ് ത്വാഹ ബാഖവി സഖാഫി, ബായാര്‍ മുഹമ്മദ് മുസ്ലിയാര്‍, ഹസന്‍ സഖാഫി മുഴപ്പാള്‍ , എന്‍ എ ബക്കര്‍ ,ജലീല്‍ മുസ്ലിയര്‍ കോട്ടക്കല്‍ ,മുനീര്‍ ബാഖവി തുരുത്തി ,ഗഫാര്‍ സഅദി രണ്ടത്താണി ,അബൂബക്കര്‍ സഅദി നദവി , കരീം ഹാജി തളങ്കര , ഇബ്രഹിം മുസ്ലിയാര്‍ വിട്ട്‌ള ,നാസര്‍ സഅദി ,അഷ്റഫ് ഹാജി അഡ്യാര്‍ ,ബഷീര്‍ ഹാജി എന്നിവരെ സ്വാഗത സംഘം ഉപദേശക സമിതിയായും സ്വാഗത സംഘം ചെയര്‍മാനായി അബ്ദുറഹ്മാന്‍ സഖാഫി മുന്നൂറിനെയും കണ്‍വീനറായി ഉമര്‍ നിസാമി ചട്ടഞ്ചാലിനെയും ഫിനാന്‍സ് റസാഖ് സഅദി കൊല്ല്യത്തിനെയും തിരഞ്ഞെടുത്തു.

തുപ്പക്കല്‍ ഇബ്രാഹിം സഖാഫിയുടെ പ്രാത്ഥനയോടെ തുടങ്ങിയ രൂപീകരണ യോഗത്തില്‍ എന്‍ എ ബക്കര്‍ സ്വാഗതവും ഉമര്‍ നിസാമി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: