Saturday, 29 February 2020

ഖുര്‍ആന്‍ പഠനങ്ങള്‍ മതസഹിഷ്ണുതക്ക് കാരണമാകുന്നു- സയ്യിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍

ബെളിഞ്ച: മതസഹിഷ്ണുതയും മാനുഷിക മൂല്യങ്ങള്‍ മനസ്സിലാക്കുന്നതിനും ഖുര്‍ആന്‍ പഠനങ്ങള്‍ കാരണമാകുന്നുവെന്ന് മുഹിമ്മാത്ത് കേന്ദ്ര കമ്മറ്റി അംഗവും യുവ ആത്മീയ പണ്ഡിതനുമായ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍ പറഞ്ഞു. ആത്മ സംസ്‌കരണത്തിലൂടെ ജനങ്ങളെ നന്മയുടെ വാഹകരാകാന്‍  ഖുര്‍ആന്‍ പഠനങ്ങള്‍ക്ക് സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 14ാം ഉറൂസിനോടനുബന്ധിച്ച് ബെളിഞ്ച മഹബ്ബയില്‍ നടന്ന പരപ്പ ഹാരിസ് ഹിമമി സഖാഫിയുടെ പഞ്ചദിന ഖുര്‍ആന്‍ പ്രഭാഷണത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുഹിമ്മാത്ത് ജന.സെക്രട്ടറി ബി എസ് അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച മഹ്‌ളറത്തുല്‍ ബദ്രിയക്ക് നേതൃത്വം നല്‍കി.

കുഞ്ഞുമുഹമ്മദ് അഹ്‌സനി മലപ്പുറം, എ കെ സഖാഫി കന്യാന, അബ്ദുല്ല സഅദി തുപ്പക്കല്‍, മൂസ സഖാഫി മാതാപുരം, നാസര്‍ സഖാഫി ബെളിഞ്ച, സുബൈര്‍ സഖാഫി കുട്ടശ്ശേരി, പി എ മുഹമ്മദ് മൗലവി പാലഗം, അബൂബക്കര്‍ മൗലവി, എന്‍ കെ അബൂബക്കര്‍ നടുക്കുന്ന്, ഖാദര്‍ നാരമ്പാടി, ഉമര്‍ ഗണ്ടിത്തടുക്ക, ഇബ്‌റാഹിം നാരമ്പാടി, അബ്ദുലെത്തീഫ് ഗോളിക്കട്ട, മുഹമ്മദ് അക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: