Wednesday, 26 February 2020

ഡല്‍ഹിയിലെ സംഘ്പരിവാര്‍- പോലീസ് ഭീകരതക്കെതിരെ നാഷണല്‍ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: ഡല്‍ഹിയില്‍ സി.എ.എ. വിരുദ്ധ സമരക്കാര്‍ക്കെതിരെയും മുസ്ലിങ്ങള്‍ക്കെതിരെ സംഘടിതമായും സംഘ് പരിവാര്‍- പോലീസ് ഭീകരതക്കെതിരെ നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനത്തിന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: ഷെയ്ഖ് ഹനീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹരി പടുപ്പ്, ജില്ലാ ട്രഷറര്‍ ഹനീഫ് പി.എച്ച്., സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഷരീഫ് ചെമ്പിരിക്ക, സാദിഖ് കടപ്പുറം, സിദ്ദീഖ് പാലോത്ത്, നൗഷാദ് ബള്ളീര്‍, അഷ്‌റഫ് തുരുത്തി, ആഷിഫ് ഹദ്ദാദ്, ഹനീഫ് തുരുത്തി, സാലിം ബേക്കല്‍, സുഹൈല്‍ തുരുത്തി, ഷുക്കൂര്‍ എരിയാല്‍, ഉമൈര്‍ തളങ്കര, റഹ്മാന്‍ തുരുത്തി, സിദ്ദീഖ് ആരിക്കാടി, സിദ്ദീഖ് ബേക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


SHARE THIS

Author:

0 التعليقات: