Wednesday, 12 February 2020

പാലാരിവട്ടം അഴിമതിക്കേസ്: ചോദ്യംചെയ്യലിന് ഹാജരാകാന്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ്

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി വി കെ ഇബ്റാഹിം കുഞ്ഞിന് നോട്ടീസ്. ഫെബ്രുവരി 15ന് രാവിലെ 11ന് തിരുവനന്തപുരം പൂജപ്പുരയിലെ വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ഇബ്റാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞാഴ്ച അനുമതി നല്‍കിയിരുന്നു. എന്നാല്‍, നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നിലവില്‍ എം എല്‍ എയായ ഇബ്റാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി ആവശ്യമായിരുന്നു. നിയമസഭാ സമ്മേളനം ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് വിജിലന്‍സ് നോട്ടീസ് അയച്ചത്.


SHARE THIS

Author:

0 التعليقات: