Wednesday, 5 February 2020

കനയ്യ കുമാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറ്; രണ്ടുപേര്‍ക്ക് പരുക്ക്


പാറ്റ്ന: ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി (ജെ എന്‍ യു) യൂണിയന്‍ മുന്‍ അധ്യക്ഷനും എ ഐ എസ് എഫ് ദേശീയ നേതാവുമായ കനയ്യ കുമാറിന്റെ വാഹനത്തിനു നേരെ വീണ്ടും കല്ലേറ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിഹാറിലെ സുപോളില്‍ നടന്ന യോഗത്തില്‍ സംബന്ധിച്ച് മടങ്ങുന്നതിനിടെയാണ് കനയ്യ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.


കനയ്യ സഞ്ചരിച്ച വാഹനത്തിന്റെയും മറ്റു നിരവധി വാഹനങ്ങളുടെയും ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. കഴിഞ്ഞ ദിവസവും കനയ്യ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറ് നടന്നിരുന്നു. സരണ്‍ ജില്ലയില്‍ വച്ചായിരുന്നു ഇത്.


SHARE THIS

Author:

0 التعليقات: