Thursday, 6 February 2020

'പൗരത്വ പ്രതിഷേധങ്ങളില്‍ തീവ്രവാദി സംഘടനകള്‍ ആക്രമണമുണ്ടാക്കുന്നു എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞു', എസ്.ഡി.പി.ഐക്കെതിരായ പിണറായിയുടെ ആരോപണം ആയുധമാക്കി മോദി

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എസ്.ഡി.പി.ഐക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറി എന്ന് പിണറായി വിജയന്‍ പറഞ്ഞതായി മോദി രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ അനുവദിക്കാത്തത് ദല്‍ഹിയില്‍ തുടരണമെന്ന് വാദിക്കുന്നത് എന്തിനെന്ന് മോദി ചോദിച്ചു. അതേ സമയം മോദിയുടെ വാദത്തിനെതിരെ കെ.കെ രാഗേഷ് എം.പി രാജ്യസഭയില്‍ ബഹളം വെച്ചു.

ഫെബ്രുവരി 3 ന് നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് പിണറായി വിജയന്‍ പൗരത്വ പ്രതിഷേധങ്ങളില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറി ആക്രമണുണ്ടാക്കുന്നു എന്ന് പറഞ്ഞത്. ഒപ്പം എസ്.ഡി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനവും മുഖ്യമന്ത്രി നടത്തിയിരുന്നു.


പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞു കയറി അക്രമമുണ്ടാക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. മഹല്ല് കമ്മിറ്റികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

'മഹല്ല് കമ്മിറ്റികള്‍ ധാരാളം പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പ്രക്ഷോഭങ്ങളെല്ലാം സമാധാന പരമായി നടത്താന്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. എസ്.ഡി.പി.ഐ എന്നൊരു വിഭാഗം ഇവിടെയുണ്ട്. തീവ്രവാദ പരമായി ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. ആ വിഭാഗത്തില്‍പ്പെട്ടവര്‍ ചിലയിടത്ത് നുഴഞ്ഞ് കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അത്തരം കാര്യങ്ങള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തു നിന്നും നടപടി എടുത്തിട്ടുണ്ടാവും. കാരണം അവര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അതില്‍ നടപടിയുണ്ടാകും,'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.


SHARE THIS

Author:

0 التعليقات: