Thursday, 13 February 2020

പാമ്പുകടിയേറ്റ് വാവ സുരേഷ് ആശുപത്രിയില്‍

പാമ്പുകടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ പാമ്പുപിടിത്തത്തിനിടെ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പത്തനാപുരത്തു വച്ചാണ് പാമ്പുകടിയേറ്റതെന്നാണ് ആശുപത്രിയില്‍ നല്‍കിയിരിക്കുന്ന വിവരം. മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം.എസ് ഷര്‍മ്മദ് അറിയിച്ചു. ആന്റിവെനം നല്‍കി വരികയാണെന്നും അറിയിച്ചു. 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


SHARE THIS

Author:

0 التعليقات: