Tuesday, 11 February 2020

കുട്ടിച്ചയ്ക്ക് നിറമിഴികളോടെ യാത്രാമൊഴി

ഉര്‍മി: ഇന്ന് രാവിലെ മരണപ്പെട്ട എം കെ മൊയ്തു ഉര്‍മി എന്ന കുട്ടിച്ചയ്ക്ക് നിറമിഴികളോടെ യാത്രാമൊഴി.

മുഹിമ്മാത്ത് സഹകാരിയും ഉര്‍മി സുന്നി സെന്റര്‍ സ്ഥാപകരില്‍ ഒരാളും കേരളമുസ്ലിം ജമാഅത്ത് സാരഥിയുമായിരുന്നു അദ്ധേഹം.

 കുട്ടിച്ചയുടെ ആകസ്മിക മരണം നാട്ടുകാരെ കണ്ണീരിലാഴ്ത്തി. സീതാംഗോളിയില്‍ വ്യാപാരിയായിരുന്ന അദ്ധേഹം ഇന്നും കട തുറക്കാന്‍ വന്നിരുന്നു. പെട്ടന്നുണ്ടായ ശാരിരിക അസ്വസ്തതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം അദ്ധേഹത്തെ തട്ടിയെടുത്തു. കുട്ടിച്ചയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് ക്ഷിപ്ര നേരം കൊണ്ട് ഉര്‍മിയിലെ വസതിയിലെത്തിയത് നൂറുക്കണക്കിനാളുകളാണ്. 

മക്കള്‍: എം കെ ജൂനൈദ് ഉര്‍മി, എം കെ ജുറൈജ്, ജുസീല

പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദ്ുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, എന്‍ കെ എം മഹ്‌ളരി ബെളിഞ്ച തുടങ്ങിയവര്‍ അനുശോചിച്ചു.


SHARE THIS

Author:

0 التعليقات: