Sunday, 9 February 2020

വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി പ്രകാശിന്റെയും രജനിയുടെയും മകള്‍ നവ്യ പ്രകാശാ(17)ണ് മരിച്ചത്. ഹൊസ്ദുര്‍ഗ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് നവ്യ. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീടിനുള്ളിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. ആത്മഹത്യക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. ഏക സഹോദരി നയന പ്രകാശ്

നാഷണല്‍ തൊയ്‌ക്കോണ്ട് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത്
നിരവധി തവണ മെഡലുകള്‍ നേടിയിട്ടുണ്ട്. 


SHARE THIS

Author:

0 التعليقات: