മുഹിമ്മാത്ത് റിയാദ് എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്ല ഊജംപദവിന്റെ മാതാവ് നിര്യാതയായി

മുഗു: മുഹിമ്മാത്ത് റിയാദ് എക്‌സിക്യൂട്ടീവ് അംഗവും ഖദ്മുല്‍ അഹ്ദലിയ്യ റിയാദ് കമ്മിറ്റി മെമ്പറുമായ  അബ്ദുല്ല ഊജംപദവിന്റെ മാതാവും പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യയുമായ കുഞ്ഞലീമ (85) നിര്യാതയായി. ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം.

ആയിഷ, ഖദീജ, മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ്മ എന്നിവര്‍ മറ്റു മക്കളും അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ റഹ്മാന്‍ (പരേതന്‍) അബ്ദുല്‍ റഹ്മാന്‍ , കുഞ്ഞിബി, ത്വാഹിറ എന്നിവര്‍ ജമാതാക്കളുമാണ്.

പരേതയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് റിയാദ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
പരേതയ്ക്ക് വേണ്ടി മയ്യിത്ത് നിസ്‌കരിക്കാനും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും മുഹിമ്മാത്ത് സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി, പ്രവാസി കാര്യ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍  തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍