Sunday, 9 February 2020

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ പി പരമേശ്വരന്‍ അന്തരിച്ചു

പാലക്കാട്: ആര്‍ എസ് എസ് പ്രചാരകനും സൈദ്ധാന്തികനുമായ പി പരമേശ്വരന്‍ (93) നിര്യാതനായി. കുറച്ചു കാലമായി അസുഖബാധിതനായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് മുഹമ്മയില്‍ നടക്കും. ചേര്‍ത്തല താലൂക്കിലെ മുഹമ്മ താമരശ്ശേരിയില്‍ ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനാണ്.

കേരളത്തില്‍ രാമായണ മാസാചരണം, ഭഗവദ് ഗീതാ പ്രചാരണം എന്നിവയുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ഡല്‍ഹി ദീന്‍ ദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരതീയ വിചാരകേന്ദ്രം എന്നിവയുടെ ഡയറക്ടര്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് എന്നിങ്ങനെയുള്ള പദവികള്‍ വഹിച്ചു. പത്മശ്രീ, പദ്മ വിഭൂഷണ്‍ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: