Tuesday, 11 February 2020

ഏകീകൃത സിവില്‍ കോഡ് അവതരിപ്പിക്കാന്‍ ബി.ജെ.പി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി ഏകീകൃത സിവില്‍ കോഡിനും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 

ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമം നടത്തുകയും ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ പാസ്സാക്കിയെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നുമാണ് സൂചന. ഇതിന്റെ ഭാഗമായി എല്ലാ എംപിമാരോടും ഇന്ന് ഹാജരാകാന്‍ ബിജെപി നിര്‍ദേശിച്ച്  വിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണ ചൊവ്വാഴ്ച നടക്കാറുള്ള പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബിജെപി റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, ഇന്ന് പാര്‍ലമെന്റിലെ രണ്ടു സഭകളിലെ അജണ്ഡയില്‍ ഏകീകൃത സിവില്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടില്ല എന്നിരുന്നാലും എംപിമാരെല്ലാം പാര്‍ലമെന്റില്‍ എത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിരിച്ചടികള്‍ ഉണ്ടായാലും തങ്ങളുടെ അടിസ്ഥാന തീരുമാനങ്ങളില്‍ നിന്നും മാറില്ല എന്ന സൂചനകളാണ് ബിജെപി നല്‍കുന്നത്.


SHARE THIS

Author:

0 التعليقات: