Thursday, 6 February 2020

കേരള മുസ്ലിം ജമാഅത്ത് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ സമ്മേളനം വെള്ളിയാഴ്ച സീതാംഗോളിയില്‍

പുത്തിഗെ: പൗരത്വം ഔദാര്യമല്ല, സൗഹൃദം സാധ്യമാണ് എന്ന പ്രമേയത്തില്‍ 
കേരള മുസ്ലിം ജമാഅത്ത് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ സമ്മേളനം ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകുന്നേരം 4.30ന് സീതാംഗോളിയില്‍ നടക്കും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ ഖാദിര്‍ സഖഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍  സുലൈമാന്‍ കരിവെള്ളൂര്‍ ഉത്ഘാടനം ചെയ്യും. 

കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, അഷ്റഫ് ജൗഹരി എരുമാട് എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു സംസാരിക്കും. സയ്യിദ് ഹാമിദുല്‍ അന്‍വര്‍ അഹ്ദല്‍, അബ്ദുല്‍റഹ്മാന്‍ അഹ്സനി, അഡ്വ. തോമസ് ഡിസൂസ, സുബ്ബണ്ണ റൈ ബാഡൂര്‍, ഇ കെ. മുഹമ്മദ് കുഞ്ഞി, സുബൈര്‍ ബാഡൂര്‍, അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം, മളി  ഇബ്രാഹിം സഅദി, ഷാഫി സഅദി മുഹിമ്മാത്ത് നഗര്‍, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, ലത്തീഫ് സഅദി ഉറുമി  തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: