Saturday, 8 February 2020

രണ്ട് ട്രെയിനുകളില്‍ വന്‍ കവര്‍ച്ച; നഷ്ടമായത് 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍

കൊച്ചി: ചെന്നൈ- മംഗളൂരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കവര്‍ച്ച. 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് രണ്ട് ട്രെയിനുകളില്‍ നിന്നും മോഷണം പോയത്. ചെന്നൈ സ്വദേശി പൊന്നിമാരനില്‍ നിന്നും 25 ലക്ഷം രൂപയുടെ സ്വര്‍ണവും കാഞ്ഞങ്ങാട് സ്വദേശിയില്‍ നിന്നും 15 പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്.

തിരുപ്പൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ചും വടകര- മാഹി പരിസരത്തു വെച്ചുമാണ് കവര്‍ച്ചകള്‍ നടന്നത്. ഒരേ ദിശയിലേക്കു സഞ്ചരിക്കുന്ന രണ്ടു ട്രെയിനുകളാണ് രണ്ടും. ഇരു കവര്‍ച്ചകള്‍ക്കു പിന്നിലും ഒരേ സംഘമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.


SHARE THIS

Author:

0 التعليقات: