Thursday, 13 February 2020

രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി വെസ്റ്റ് നാഷനല്‍ സാഹിത്യോത്സവ്; ജിദ്ധ സിറ്റി സെന്‍ട്രല്‍ ജേതാക്കള്‍

ജിദ്ധ: രിസാല സ്റ്റഡി സര്‍ക്കിള്‍ സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദിക്ക് കീഴില്‍ ഗള്‍ഫ് രാജ്യങ്ങളിലുടനീളം നടക്കുന്ന പതിനൊന്നാമത് എഡിഷന്‍ സാഹിത്യോത്സവിന്റെ സഊദി  വെസ്റ്റ് നാഷനല്‍ തല മത്സരങ്ങള്‍ക്ക് പ്രൗഢമായ പരിസമാപ്തി.

ജിദ്ധയില്‍ നടന്ന നാഷനല്‍ സാഹിത്യോത്സവില്‍ അല്‍ജൗഫ്, അല്‍ബഹ, തബൂക്, ജിസാന്‍, മക്ക, മദീന, ജിദ്ധ സിറ്റി, ജിദ്ധ നോര്‍ത്ത്, യാമ്പു, അസീര്‍, തായിഫ് തുടങ്ങീയ സൗദിയുടെ പടിഞ്ഞാറ് പ്രവിശ്യയിലുള്ള പതിനൊന്ന് സെന്‍ട്രലുകളില്‍ നിന്നും വന്ന 800 പ്രതിഭകളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്.

സാഹിത്യോത്സവ് ആര്‍.എസ്. സി ഗള്‍ഫ് കൗണ്‍സില്‍ സ്റ്റുഡന്റസ് കണ്‍വീനര്‍ നൗഫല്‍ ചിറയില്‍ ഉദ്ഘാടനം ചെയ്തു. ലുഖ്മാന്‍ വിളത്തൂര്‍, ഖലീല്‍ നഈമി വിഴിഞ്ഞം എന്നിവര്‍  ആശംസ പ്രസംഗം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ വാഴക്കാട് അധ്യക്ഷത വഹിച്ചു. ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് സൗദി മാര്‍ക്കറ്റിംഗ് കണ്‍ട്രി ഹെഡ് സയ്യിദ് ഹുസ്സൈന്‍ അല്‍ഖാദിരി മുഖ്യാതിഥിയായിരുന്നു.
   
ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്, വിവിധ ഭാഷാ പ്രസംഗങ്ങള്‍, വ്യത്യസ്ഥ രചനാ മത്സരങ്ങള്‍,  ഡിജിറ്റല്‍ മാഗസിന്‍, സ്‌പോട് മാഗസിന്‍, കൊളാഷ്, ഹൈക്കു തുടങ്ങീ 78 ഇനങ്ങളിലായി നടന്ന  മത്സരങ്ങളില്‍ 344 പോയിന്റുകള്‍ നേടി ജിദ്ധ സിറ്റി സെന്‍ട്രല്‍ ഒന്നാം സ്ഥാനവും 301 പോയിന്റ് നേടി ജിദ്ധ നോര്‍ത്ത് സെന്‍ട്രല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി മദീന, മക്ക, മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.    

സാഹിത്യോത്സവില്‍ കലാപ്രതിഭയായി സവാദ് മുഹമ്മദ് (ജിദ്ധ സിറ്റി ), സര്‍ഗ്ഗ പ്രതിഭയായി നസ്ല അബ്ദുന്നാസിര്‍ (ജിദ്ധ നോര്‍ത്ത്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സംഗമത്തില്‍ നാഷനല്‍ ചെയര്‍മാന്‍ ആഷിഖ് സഖാഫി പൊന്മള അധ്യക്ഷത വഹിച്ചു. സ്റ്റുഡന്‍സ് മാഗസിന്‍ പ്രകാശനം യാസര്‍ അറഫാത്ത് നിര്‍വഹിച്ചു.സര്‍ഗ്ഗ പ്രതിഭ, കലാപ്രതിഭകള്‍ക്കുള്ള സമ്മാനങ്ങള്‍ യഥാക്രമം മഹ്മൂദ് സഖാഫി മൊയ്ദീന്‍ മാവൂര്‍, എന്നിവരും  ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി അബ്ബാസ് ചെങ്ങാനി, സിറാജ് വേങ്ങര, ഖലീലു റഹ്മാന്‍ കൊളപ്പുറം, റണ്ണര്‍ അപ്പ് ട്രോഫി അബ്ദുല്‍ നാസര്‍ അന്‍വരി, മുഹ്സിന്‍ സഖാഫി തുടങ്ങിയവരും ചേര്‍ന്ന് വിതരണം ചെയ്തു.  

പന്ത്രണ്ടാമത് എഡിഷന്‍ വേദിയാകുന്ന അസീര്‍ പ്രവിശ്യക്കു റഷീദ് കക്കോവ് സാഹിത്യോത്സവ് പതാക കൈമാറി.

ത്വല്‍ഹത്ത് കൊളത്തറ, ബഷീര്‍ തൃപ്പയാര്‍, സ്വാദിഖ് ചാലിയര്‍, സുജീര്‍ പുത്തന്‍പള്ളി, മന്‍സൂര്‍ ചുണ്ടമ്പറ്റ, റഷീദ് പന്തല്ലൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു.


SHARE THIS

Author:

0 التعليقات: