Tuesday, 11 February 2020

പത്താം ക്ലാസ് പൊതുപരീക്ഷയില്‍ സഅദിയ്യക്ക് മികച്ച വിജയം

ദേളി: ഇസ്ലാമിക് എഡ്യൂക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പത്താംക്ലാസ് മദ്രസ പൊതുപരീക്ഷയില്‍ സഅദിയ്യ ഇംഗ്ലീഷ് മീഡിയം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം. 94 വിദ്യാര്‍ത്ഥികളില്‍  10 ടോപ്പ് പ്ലസ് 23 എ പ്ലസും കരസ്ഥമാക്കി. 300 ല്‍ 299 മാര്‍ക്ക് നേടി റഹ് മത്ത് എം ആര്‍ സ്ഥാപനത്തിന് അഭിമാനമായി. മാങ്ങാട് അബ്ദുല്‍ റസാഖ് - ജമീല ദമ്പതികളുടെ മകളാണ് റഹ്മത്ത് എം ആര്‍.

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ജാമിഅ സഅദിയ്യ അറബിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, പ്രിന്‍സിപ്പല്‍ ഹനീഫ് അനീസ്,മാനേജര്‍ അബ്ദുല്‍ വഹാബ്,മോറല്‍ ഹെഡ് കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി. പി ടി എ പ്രസിഡന്റ് അബ്ദുല്ല ഹുസൈന്‍ കടവത്ത് എന്നിവര്‍ അനുമോദിച്ചു. 


SHARE THIS

Author:

0 التعليقات: